ആറ്റിങ്ങൽ ഗവ.ടൗൺ യു.പി.സ്കൂളിൽ സമർപണം 2021 സംഘടിപ്പിച്ചു - EC Online TV

Breaking

Post Top Ad


2021, മാർച്ച് 19, വെള്ളിയാഴ്‌ച

ആറ്റിങ്ങൽ ഗവ.ടൗൺ യു.പി.സ്കൂളിൽ സമർപണം 2021 സംഘടിപ്പിച്ചു

 


ആറ്റിങ്ങൽ ഗവ.ടൗൺ യു.പി.സ്കൂളിൽ  സമർപണം 2021 ന്റെ ഉദ്ഘാടനവും സ്വിച്ച് ഓൺ കർമ്മവും നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു. കൊവിഡ് പ്രതിസന്ധിയിൽ ഒരു  വർഷത്തിലധികമായി സ്കൂൾ അടച്ചിട്ടിരുന്ന സാഹചര്യത്തിൽ ഓൺലൈൻ പഠനത്തിലൂടെയും സ്വയം പ്രയത്നത്തിലൂടെയും വിസ്മയങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ് ടൗൺ യു.പി സ്കൂളിലെ വിദ്യാർത്ഥികൾ. ലാബ് അറ്റ് ഹോം, ലൈബ്രറി അറ്റ് ഹോം എന്നീ ആശയങ്ങൾ പൂർണമായും നടപ്പിലാക്കിയതിന്റെ സ്കൂൾതല പ്രഖ്യാപനവും നടന്നു. കൂടാതെ പുതുതായി പണികഴിപ്പിച്ച ടോയ്ലറ്റ് ബ്ലോക്ക് സ്കൂളിന് സമർപിച്ചു. തെളിവ് 2020 - 21 ന്റെ ഭാഗമായി എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കൾക്കളെ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അനുമോദിച്ചു. ദീർഘകാലത്തെ അധ്യാപകവൃത്തിയിൽ നിന്നും പടിയിറങ്ങുന്ന അധ്യാപകൻ എസ്.സജിത്തിനെ പി.ടി.എ യുടെ നേതൃത്വത്തിൽ ആദരിച്ചു. 


സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് എം.ഇയാസ് അധ്യക്ഷനായി. ഹെഡ്മാസ്റ്റർ വി.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, വാർഡ് കൗൺസിലർ ജി.എസ്.ബിനു, എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു.


Post Top Ad