ആറ്റിങ്ങൽ നഗരസഭയുടെ പിഴ രഹിത കളക്ഷൻ ക്യാമ്പുകൾ നാളെ 3 കേന്ദ്രങ്ങളിൽ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 20, ശനിയാഴ്‌ച

ആറ്റിങ്ങൽ നഗരസഭയുടെ പിഴ രഹിത കളക്ഷൻ ക്യാമ്പുകൾ നാളെ 3 കേന്ദ്രങ്ങളിൽ

 


ആറ്റിങ്ങൽ  നഗരസഭ സംഘടിപ്പിക്കുന്ന പിഴ രഹിത കളക്ഷൻ ക്യാമ്പുകൾ മാർച്ച് 21 ഞായറാഴ്ച നഗരത്തിന്റെ 3 കേന്ദ്രങ്ങളിൽ പ്രവർത്തിക്കും.  കെട്ടിട നികുതിയും തൊഴിൽ കരവും പിഴ കൂടാതെ  ഒടുക്കുന്നതിനുള്ള  കൗണ്ടറുകൾ രാവിലെ 10 മണി മുതൽ 1 മണി വരെയാണ് പ്രവർത്തിക്കുന്നത്. 


പൂവമ്പാറ തുളസി അമ്പലത്തിന് സമീപത്തെ വിളപ്പുറം ഹാൾ, വലിയകുന്ന് ജയഭാരത് പബ്ലിക്ക് സ്കൂൾ, അവനഞ്ചേരി തെരുവ് ജംഗ്ഷനിലെ ജവഹർ നഴ്സറി എന്നിവിടങ്ങളിലാണ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. നഗരസഭ റവന്യൂ വിഭാഗം സൂപ്രണ്ട് അനിൽകുമാർ, റവന്യൂ ഇൻസ്പെക്ടർമാരായ രാജൻ, ഷീബ എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകും. നഗരസഭ സംഘടിപ്പിക്കുന്ന ഇത്തരം കൗണ്ടറിന്റെ സേവനം പൊതുജനങ്ങളും വ്യാപാരികളും പരമാവധി ഉപയോഗപ്പെടുത്തി തുടർന്ന് ഉണ്ടായേക്കാവുന്ന നിയമ  പ്രശ്നങ്ങളിൽ  നിന്ന് ഒഴിവാകണമെന്നും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.


Post Top Ad