ആറ്റിങ്ങൽ നഗരസഭ കുടിശിക നിവാരണ കളക്ഷൻ ക്യാമ്പുകൾ ; ഞായറാഴ്ച 4 കേന്ദ്രങ്ങളിൽ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 25, വ്യാഴാഴ്‌ച

ആറ്റിങ്ങൽ നഗരസഭ കുടിശിക നിവാരണ കളക്ഷൻ ക്യാമ്പുകൾ ; ഞായറാഴ്ച 4 കേന്ദ്രങ്ങളിൽ

ആറ്റിങ്ങൽ നഗരസഭ റവന്യൂ വിഭാഗത്തിന്റെ പിഴ രഹിത പ്രത്യേക കളക്ഷൻ ക്യാമ്പുകൾ 4 കേന്ദ്രങ്ങളിൽ പ്രവർത്തിക്കും. മാർച്ച് 28 ഞായറാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെയാണ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. പനവേലി പറമ്പ് നഗരസഭ ആയൂർവ്വേദ ആശുപത്രി, കച്ചേരിനട മുനിസിപ്പൽ ലൈബ്രറി, വലിയകുന്ന് നവഭാരത് ഹൈസ്കൂൾ, ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് കണ്ടറുകൾ സജ്ജീകരിച്ചിട്ടുള്ളത്.

കെട്ടിട നികുതിയും തൊഴിൽ കരവും പിഴ കൂടാതെ അടക്കുന്നതിനാണ് പട്ടണത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നഗരസഭ ഇത്തരം കൗണ്ടറുകൾ തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ പുതിയ കെട്ടിട നമ്പർ ലഭിക്കാത്തവർ അടിയന്തിരമായി നഗരസഭയിൽ എത്തി കെട്ടിട നമ്പർ കരസ്ഥമാക്കി നിയമ നടപടികളിൽ നിന്നും ഒഴിവാകണമെന്നും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.

Post Top Ad