45 വയസ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിൻ ; രജിസ്‌ട്രേഷന്‍ നടപടികള്‍ അടുത്തയാഴ്ച - EC Online TV

Breaking

Post Top Ad


2021, മാർച്ച് 25, വ്യാഴാഴ്‌ച

45 വയസ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിൻ ; രജിസ്‌ട്രേഷന്‍ നടപടികള്‍ അടുത്തയാഴ്ച

 


45വയസ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിനേഷനുള്ള  രജിസ്‌ട്രേഷന്‍ നടപടികള്‍ അടുത്തയാഴ്ച മുതൽ ആരംഭിക്കും.  ഏപ്രിൽ ഒന്നു മുതൽ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ വാക്‌സിന്‍ വിതരണം ഊര്‍ജ്ജിതമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.  കോവിന്‍ പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയാലുടന്‍ സംസ്ഥാനം നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.  നിലവില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളില്‍ ഗുരുതര രോഗങ്ങളുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. 

 

Post Top Ad