45 നു മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്സിനേഷൻ ; മെഡിക്കൽ കോളേജിൽ മൂന്ന് കേന്ദ്രങ്ങൾ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 31, ബുധനാഴ്‌ച

45 നു മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്സിനേഷൻ ; മെഡിക്കൽ കോളേജിൽ മൂന്ന് കേന്ദ്രങ്ങൾ


ഏപ്രിൽ ഒന്നു മുതൽ  തിരുവനന്തപുരം  മെഡിക്കൽ കോളേജിലെ  കൊവിഡ് വാക്സിനേഷൻ സെന്ററുകളിൽ  നിന്ന്  45 നു മുകളിൽ  പ്രായമുള്ളവർക്ക്  കൊവിഡ് വാക്സിൻ കുത്തിവയെപ്പടുക്കാം.  മൂന്ന് വാക്സിനേഷൻ കേന്ദ്രങ്ങളാണ് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചിരിക്കുന്നത്.  ഫാർമസി കോളേജിന് എതിർവശത്തുള്ള മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലാബ് കെട്ടിടത്തിൽ രണ്ടും എസ്.എ.ടി മാതൃ ശിശുമന്ദിരത്തിൽ ഒന്നും വാക്സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. 


45 വയസിനു മുകളിലുള്ള മറ്റു രോഗങ്ങളില്ലാത്തവർക്കും മുൻകൂർ രജിസ്‌ട്രേഷനൊന്നുമില്ലാതെതന്നെ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്സിൻ സ്വീകരിക്കാം.വാക്സിനേഷന് വരുന്നവർ  ആധാർ കാർഡ് നിർബന്ധമായും കൊണ്ടുവരണം. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് 5വരെ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതാണ്. 

Post Top Ad