ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ഈസ്റ്റ് ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു - EC Online TV

Breaking

Post Top Ad


2021, മാർച്ച് 12, വെള്ളിയാഴ്‌ച

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ഈസ്റ്റ് ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

 


ആറ്റിങ്ങൽ: ആറ്റിങ്ങൽ നിയോജക മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി സഖാവ് ഒ.എസ്.അംബികയെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷന്റെ ഉദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ നിർവ്വഹിച്ചു. അവനവഞ്ചേരി തിരുസന്നിധി കല്യാണ മണ്ഡപത്തിൽ വച്ച് നടന്ന യോഗത്തിൽ സി.പി.ഐ നേതാവും നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അവനവഞ്ചേരി രാജു അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗവും നഗരസഭ മുൻ ചെയർമാനുമായ എം.പ്രദീപ് സ്വാഗതം പറഞ്ഞു. സി.പി.എം ജില്ല കമ്മിറ്റി അംഗം ആർ.സുഗുണൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ജയചന്ദ്രൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.മുരളി,  ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ്, ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ ചെയർപേഴ്സനുമായ അഡ്വ.എസ്. കുമാരി, കേരള കോൺഗ്രസ് സ്കറിയ വിഭാഗം നേതാവ് കോരാണി സനൽ, ജനതാദൽ എസ് വിഭാഗം നേതാവ് കെ.എസ്.ബാബു, സി.പി.ഐ നേതാവ് എ.എൽ. നസീർ ബാബു തുടങ്ങിയവർ യോഗത്തിന് ആശംസകളർപ്പിച്ച് സംസാരിച്ചു.ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടപ്പിലാക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ശക്തി പകരുന്നതിന്റെ ഭാഗമായാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. ലോക്കൽ കമ്മിറ്റിയുടെ കീഴിലെ 15 ബൂത്തുകളും ഗൃഹ സന്ദർശനം ഉൾപ്പടെയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണ്. ജില്ലയിലെ തന്നെ ഒരു ഇടത്പക്ഷ വനിത സ്ഥാനാർത്ഥിയാണ് സഖാവ് ഒ.എസ്.അംബിക.  നിരവധി തവണ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, പൊതുപ്രവർത്തകയും ആയി വികസന ജനക്ഷേമ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്ന നേതൃത്വ പാടവമാണ് ഒ.എസ് അംബിക കാഴ്ചവച്ചിട്ടുള്ളത്. മണ്ഡലത്തിൽ ഇക്കഴിഞ്ഞ കാലങ്ങളിൽ നടത്തിയിട്ടുള്ള വികസന തേരോട്ടങ്ങൾക്കുള്ള തുടർച്ചക്കായി ഇടത്പക്ഷ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നതിന് മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാരോടുള്ള അഭ്യർത്ഥനയും യോഗം അറിയിച്ചു. കൂടാതെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ഈസ്റ്റ് ലോക്കൽ തിരഞ്ഞെടുപ്പ് കമ്മിറ്റി സ്വാഗതസംഘ രൂപീകരണവും നടന്നു.

Post Top Ad