ക്ഷേത്രക്കുളത്തിൽ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, മാർച്ച് 1, തിങ്കളാഴ്‌ച

ക്ഷേത്രക്കുളത്തിൽ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

 


അണ്ടൂർക്കോണം തൃജ്യോതിപുരം ക്ഷേത്രക്കുളത്തിൽ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. ചന്തവിള, ഉദിയറമൂല ശ്രീകുമാർ -ആശ ദമ്പതികളുടെ മകൾ ആർച്ച(16)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇന്നലെ  രാവിലെ 11മണിയോടെ ക്ഷേത്രക്കുളത്തിൽ  കുളിക്കാനെത്തിയ യുവാക്കളാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങി കിടക്കുന്നത് കണ്ട് പോലീസിനെ വിവരം അറിയിച്ചത്. പോത്തൻകോട് സിഐ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം ഇൻക്യുസ്റ്റ് നടപടികളും പോസ്റ്റ്‌മാർട്ട നടപടികളും നടക്കും. 

ആർച്ചയെ വീട്ടിലാക്കിയിട്ട് മാതാപിതാക്കൾ ബന്ധുവിന്റെ  വിവാഹത്തിൽ പങ്കെടുക്കാൻ  പോയിരുന്നു. ഈ സമയത്ത് വീട്ടിൽ ഒറ്റക്കായിരുന്നു കുട്ടി വീട്ടിൽ  ധരിച്ചിരുന്ന വേഷത്തോടെ കുളത്തിൽ ചാടി ആത്മഹത്യ  ചെയ്തതാവാമെന്നാണ് പ്രാഥമിക നിഗമനം. 


Post Top Ad