ഏപ്രില്‍ ഒന്നുമുതല്‍ പൊതുവാഹനങ്ങളില്‍ ട്രാക്കിങ് സംവിധാനം - EC Online TV

Breaking

Post Top Ad


2021, മാർച്ച് 26, വെള്ളിയാഴ്‌ച

ഏപ്രില്‍ ഒന്നുമുതല്‍ പൊതുവാഹനങ്ങളില്‍ ട്രാക്കിങ് സംവിധാനം

 


ഏപ്രില്‍ ഒന്നുമുതല്‍  ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ഇ-ഓട്ടോറിക്ഷകൾ ഒഴികെയുള്ള മഞ്ഞനമ്പർ പ്ലേറ്റുള്ള എല്ലാ പൊതുവാഹനങ്ങളിലും ജി.പി.എസ്. വഴിയുള്ള വി.എൽ.ടി.ഡി. (വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ്)  സംവിധാനം കർശനമാക്കാൻ തീരുമാനം. സംസ്ഥാനത്തെ മുഴുവൻ പൊതുവാഹനങ്ങളിലും മാർച്ച് 31-നുശേഷം വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ്(വി.എൽ.ടി.ഡി) സ്ഥാപിക്കണം. ജി.പി.എസ്.സിസ്റ്റം വഴിയുള്ള ട്രാക്കിങ് സംവിധാനം വരുന്നതോടെ വാഹനങ്ങൾ 24 മണിക്കൂറും ബന്ധപ്പെട്ട അധികൃതരുടെ നിരീക്ഷണപരിധിയിലാകും.  അതിവേഗം, അപകടം, വാഹനങ്ങൾ എവിടെയുണ്ട് തുടങ്ങിയ വിവരങ്ങളെല്ലാം പ്രത്യേക കൺട്രോൾ റൂമിൽ അറിയാൻ കഴിയും. 

   

Post Top Ad