എസ് എഫ് ഐ വിദ്യാർത്ഥി സദസ്സ് സംഘടിപ്പിച്ചു - EC Online TV

Breaking

Post Top Ad


2021, മാർച്ച് 11, വ്യാഴാഴ്‌ച

എസ് എഫ് ഐ വിദ്യാർത്ഥി സദസ്സ് സംഘടിപ്പിച്ചു

 


എസ് എഫ് ഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി സദസ്സുകൾ സംഘടിപ്പിച്ചു. ഉറപ്പാണ് എൽ ഡി എഫ്  ഒപ്പമുണ്ട് എസ് എഫ് ഐ എന്ന മുദ്രാവാക്യം ഉയർത്തിയാണ് വിദ്യാർത്ഥി സദസ്സുകൾ സംഘടിപ്പിച്ചത്. ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടിയിൽ  എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ഉനില അധ്യക്ഷയായി.  സി പി ഐ എം  ജില്ലാ കമ്മിറ്റി അംഗം ആർ . സുഭാഷ് ഉദ്ഘാടനം ചെയ്തു എം എൽ എ   വി. ശശി, എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡൻ്റ് വിഷ്ണു രാജ്, ആദിഷ് തുടങ്ങിയവർ സംസാരിച്ചു. എൻ ഇ എസ്  ബ്ലോക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ  നിസ്സി അദ്യക്ഷയായി സി പി ഐ എം ആറ്റിങ്ങൽ എര്യ സെക്രട്ടറി ലെനിൻ ഉദ്ഘാടനം ചെയ്തു. എം എൽ എ   വി. ശശി, വേണുഗോപാലൻ നായർ, എസ് ചന്ദ്രൻ , അനിൽ കുമാർ, ഹരീഷ് ഭാസ് ,സുലഭ ,ഉദയൻ, വിഷ്ണു രാജ്, അദിത്യ ശങ്കർ തുടങ്ങിയവർ സംസാരിച്ചു. അർജിത്ത് സ്വാഗതവും ഭാഗ്യ മുരളി നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad