റേഷൻ മണ്ണെണ്ണക്ക്‌ വില കൂട്ടി - EC Online TV

Breaking

Post Top Ad


2021, മാർച്ച് 3, ബുധനാഴ്‌ച

റേഷൻ മണ്ണെണ്ണക്ക്‌ വില കൂട്ടി

 


റേഷൻ മണ്ണെണ്ണക്കും വില കൂട്ടി.  ലിറ്ററിന് മൂന്നുരൂപയാണ്  കൂട്ടിയത്. ജനുവരിയിൽ മണ്ണെണ്ണക്ക്  30 രൂപയായിരുന്നു. ഫെബ്രുവരിയിൽ രണ്ട് ഘട്ടമായുണ്ടായ വിലവർദ്ധനയിൽ മണ്ണെണ്ണവില 37 രൂപയിൽ എത്തിയിരുന്നു.  ഇപ്പോൾ വീണ്ടും കൂട്ടി മണ്ണെണ്ണ വില 40രൂപയായി.  

കേന്ദ്രവിഹിതം കുറഞ്ഞതിനാല്‍ നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ഫെബ്രുവരിയിൽ റേഷന്‍ മണ്ണെണ്ണ ലഭിച്ചില്ല. എഎവൈ( മഞ്ഞ), മുന്‍ഗണന (പിങ്ക്) വിഭാഗങ്ങളിലെ വൈദ്യുതിയില്ലാത്തവര്‍ക്ക് നാലുലിറ്ററും വൈദ്യുതിയുള്ളവര്‍ക്ക് അരലിറ്ററും മണ്ണെണ്ണ ലഭിക്കും. കഴിഞ്ഞമാസത്തെ റേഷന്‍ മണ്ണെണ്ണ വാങ്ങാത്തവർ ഈ മാസം പുതുക്കിയ നിരക്ക് നൽകേണ്ടിവരും. ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് ആറുവരെ വാങ്ങാം. 

Post Top Ad