നഗരസഭ ചെയർപേഴ്സൺ ലോക വനിത ദിനത്തിൽ മുതിർന്ന ആരോഗ്യ പ്രവർത്തകരെ ആദരിച്ചു - EC Online TV

Breaking

Post Top Ad


2021, മാർച്ച് 8, തിങ്കളാഴ്‌ച

നഗരസഭ ചെയർപേഴ്സൺ ലോക വനിത ദിനത്തിൽ മുതിർന്ന ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

 


ആറ്റിങ്ങൽ ലോക വനിത ദിനത്തോടനുബന്ധിച്ച് മുതിർന്ന ആശാവർക്കർമാരെ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി ആദരിച്ചു. കൊവിഡ് പ്രതിസന്ധിയിലും ആത്മ സുരക്ഷ വെടിഞ്ഞുള്ള പ്രവർത്തനമാണ് ആശാ പ്രവർത്തകർ നടത്തുന്നതെന്ന് ചെയർപേഴ്സൺ പറഞ്ഞു. നഗരസഭയിലെ 31 ആശാവർക്കർമാരിൽ മുതിർന്ന പ്രവർത്തകരായ തങ്കമണി, ശിവകുമാരി എന്നിവരെയാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. നഗരസഭ മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, കൗൺസിലർ എസ്. സുഖിൽ, സെക്രട്ടറി എസ്.വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.Post Top Ad