വർക്കലയിൽ നിയന്ത്രണംവിട്ട ബസ് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു - EC Online TV

Breaking

Post Top Ad


2021, മാർച്ച് 15, തിങ്കളാഴ്‌ച

വർക്കലയിൽ നിയന്ത്രണംവിട്ട ബസ് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു

 


വർക്കലയിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് വൈദ്യുതത്തൂണും  ഇടവ ആലുംമൂട് വലിയപള്ളിയുടെ മതിലും ഇടിച്ചു തകർത്തു. കഴിഞ്ഞ ദിവസം രാവിലെ 10.30-ഓടെ ഇടവ ആലുംമൂട് വലിയപള്ളിക്ക് സമീപമാണ് അപകടം നടന്നത്. അപകടസമയത്ത് ബസിൽ ആറ് യാത്രക്കാരാണുണ്ടായിരുന്നത്.  യാത്രക്കാരായ നാലുപേർക്ക് പരിക്കേറ്റു.  


പരവൂരിലേക്കു പോയ ബസ് പള്ളിക്കു മുന്നിലെ വളവു തിരിയുമ്പോൾ കാപ്പിൽഭാഗത്തുനിന്നെത്തിയ ബൈക്കുമായി കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ്   അപകടമുണ്ടായതെന്ന് ബസ് ജീവനക്കാർ പറയുന്നു.  അപകടത്തിൽ  ബൈക്കും റോഡിലേക്ക്  മറിഞ്ഞു. അപകടത്തിൽ  പരിക്കേറ്റവരെ  ബസ് ജീവനക്കാർ വർക്കല താലൂക്കാശുപത്രിയിലെത്തിച്ചു. ഇവരെ പ്രഥമശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad