2021 മാർച്ച് 17 മുതൽ ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ള എസ്.എസ്.എൽ.സി.-ഹയർ സെക്കൻ്ററി പരീക്ഷകൾ മാറ്റിവയ്ക്കാൻ സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശം കുട്ടികളേയും രക്ഷിതാക്കളേയും സംബന്ധിച്ചിടത്തോളം നീതീകരിക്കാവുന്നതല്ല. പരീക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തി മോഡൽ പരീക്ഷയും തിരക്കുപിടിച്ച് പൂർത്തിയാക്കി വളരെ കാര്യക്ഷമമായി പരീക്ഷയെ അഭിമുഖീകരിക്കാൻ മാനസികമായി തയ്യാറെടുത്തിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റിവച്ചാൽ അത് കുട്ടികളിൽ മാനസിക സംഘർഷം ഉണ്ടാക്കും. ഫോക്കസ് പാഠഭാഗങ്ങളിൽ നിന്നുള്ള സംശയ നിവാരണ ക്ലാസുകൾ എല്ലാ സ്കൂളുകളിലും സമയബന്ധിതമായി അധ്യാപകർ പൂർത്തിയാക്കി കുട്ടികളെ പരീക്ഷയ്ക്ക് സജ്ജമാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിനു ശേഷം ചില സ്കൂളുകളിൽ പോളിംഗ് സാമഗ്രികൾ കൗണ്ടിംഗിനായി സൂക്ഷിക്കേണ്ടതായി വരും. അതു മാത്രമല്ല ഏപ്രിൽ 14 മുതൽ റംസാൻ വ്രതാരംഭത്തിലേക്ക് കേരളം പോകുന്ന സാഹചര്യവും ഉണ്ട്. പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടത്തണമെന്ന കേരളീയ സമൂഹത്തിൻ്റെ ആവശ്യം മുഖവിലക്കെടുക്കാതെ പരീക്ഷകൾ മാറ്റിവയ്ക്കാൻ അനുമതി ആവശ്യപ്പെട്ട സർക്കാർ നടപടി നീതീകരിക്കാവുന്നതല്ലെന്നും സർക്കാറും ഇലക്ഷൻ കമ്മീഷനും അതിൽ നിന്ന് പിന്തിരിയണമെന്നും കെപിഎസ്ടിഎ ആവശ്യപ്പെട്ടു.
2021, മാർച്ച് 9, ചൊവ്വാഴ്ച
എസ്.എസ്.എൽ.സി.- ഹയർ സെക്കൻ്ററി പരീക്ഷകൾ മാറ്റിവയ്ക്കരുത് : കെപിഎസ്ടിഎ
Tags
# Kerala News

About EC Online Tv
Kerala News
ലേബലുകള്‍:
Kerala News