ശാർക്കര മുടിയുഴിച്ചിൽ ചടങ്ങുകൾക്ക് സമാരംഭം - EC Online TV

Breaking

Post Top Ad


2021, മാർച്ച് 4, വ്യാഴാഴ്‌ച

ശാർക്കര മുടിയുഴിച്ചിൽ ചടങ്ങുകൾക്ക് സമാരംഭം

 

ചരിത്രപ്രസിദ്ധമായ ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ചുളള പ്രധാനചടങ്ങായ "മുടിയുഴിച്ചിൽ" ആരംഭിച്ചു. കാളിയൂട്ടിന്  തലേദിവസം ദാരികനെ അന്വേഷിച്ചു ദേവി ഭദ്രകാളിയായും ദുർഗാദേവിയായും എല്ലാകരകളിലേക്കും   പോകുന്ന ചടങ്ങാണ് "മുടിയുഴിച്ചിൽ".  കാളിയൂട്ടിനോടനുബന്ധിച്ചുള്ള ഇതുവരെയുള്ള ചടങ്ങുകൾ ക്ഷേത്രത്തിന് തെക്കു വശത്തുള്ള തുള്ളൽ പുരയിലാണ് നടന്നതെങ്കിൽ  മുടിയുഴിച്ചിലിന്റെ ചടങ്ങുകൾ  ക്ഷേത്രാങ്കണത്തിലും സമീപ പ്രദേശങ്ങളിലുമായാണ്  നടക്കുന്നത്. 


ജില്ലാ കളക്ടറിന്റെയും  തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും കർശന നിർദ്ദേശങ്ങൾ അനുസരിച്ചു കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് ഈ വർഷത്തെ കാളിയൂട്ട് ചടങ്ങുകൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച്  പറയിടുന്നതിന് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ടോക്കൺ അടിസ്ഥാനത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു പറയിടാനുള്ള സംവിധാനങ്ങളാണ് ക്ഷേത്രാങ്കണത്തിൽ ഒരുക്കിയിരിക്കുന്നത്.  ദേവിയെ ഇറക്കി പൂജിക്കുന്ന സ്ഥലങ്ങളിൽ ഒരു പറ മാത്രം എടുത്ത് ചടങ്ങുകൾ നടത്തും.  

 

Post Top Ad