ശാർക്കര മീന ഭരണി മഹോത്സവം ; ഇന്ന് ഗരുഡൻ തൂക്കം - EC Online TV

Breaking

Post Top Ad


2021, മാർച്ച് 18, വ്യാഴാഴ്‌ച

ശാർക്കര മീന ഭരണി മഹോത്സവം ; ഇന്ന് ഗരുഡൻ തൂക്കം

 


ഇന്ന്  ശാർക്കര മീന ഭരണി മഹോത്സവത്തിന് സമാപനം. മീന ഭരണി ദിനമായ ഇന്ന് വൈകിട്ട് അഞ്ചിന് ഗരുഡൻ തൂക്ക വഴിപാട് നടത്തും. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ മൂന്നു തൂക്കമാണ് നടത്തുന്നത്. കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും തൂക്ക നേർച്ചക്കാരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത മൂന്നുപേർക്കാണ് ഇത്തവണ തൂക്കത്തിന് അവസരം ലഭിച്ചത്. രണ്ട് വില്ലിലായാണ് തൂക്കം നടക്കുന്നത്. രാത്രി എട്ടിന് ആറാട്ട് എഴുന്നള്ളത്ത് നടക്കും. തുടർന്ന് വലിയകാണിക്കയും കളമെഴുത്തും പാട്ടും പൂർത്തിയാവുന്നതോടെ  തൃക്കൊടിയിറക്കി  ഈ വർഷത്തെ മീനഭരണി  ഉത്സവത്തിന് സമാപനമാകും. 

Post Top Ad