വർക്കല ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് താഴെ വീണ് യുവതിക്ക് ദാരുണാന്ത്യം - EC Online TV

Breaking

Post Top Ad


2021, മാർച്ച് 19, വെള്ളിയാഴ്‌ച

വർക്കല ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്ന് താഴെ വീണ് യുവതിക്ക് ദാരുണാന്ത്യം

 


വർക്കലയിൽ   ഫ്ലാറ്റിന്റെ മൂന്നാമത്തെ നിലയിലെ  ടെറസിൽ നിന്നു കൈക്കുഞ്ഞിനൊപ്പം താഴെ  വീണ് യുവതിക്ക്  ദാരുണാന്ത്യം. ആറ് മാസം പ്രായമുള്ള കുഞ്ഞ് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.  ഇടവ സ്വദേശികളായ മുക്താറിന്റെയും സീനത്തിന്റെയും മകളായ നിമയാണ് (25)  മരിച്ചത്. മകൾ നിഫയാണ് രക്ഷപ്പെട്ടത്.

 

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.   ഇടവ മദ്രസമുക്കിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിനു സമീപത്തെ നൂൽജലാൽ റെസിഡൻസിയിൽ നിന്നാണ് യുവതിയും കുഞ്ഞും താഴെ  വീണത്. അമ്മ സീനത്ത് സഹോദരിമാരായ സുൽത്താന, റിസ്വാന എന്നിവർക്കൊപ്പം മൂന്നു മാസമായി നിമ ഇവിടെ താമസിക്കുകയായിരുന്നു. മൂന്നാം നിലയിലാണ് ഇവരുടെ ഫ്ളാറ്റ്. നിമയുടെ ഭർത്താവ് വിദേശത്താണ്. കുഞ്ഞിനെ കളിപ്പിക്കുന്നതിനായി ടെറസിൽ കയറിയതായിരുന്നു നിമയെന്ന് ബന്ധുക്കൾ പറഞ്ഞു. 


രണ്ട് കെട്ടിടങ്ങൾക്കിടയിലൂടെ താഴേക്ക്  വീണ യുവതിയുടെ തല സൺഷേഡിലിടിച്ച് ഗുരുതരമായി പരിക്കേറ്റു.നിലവിളികേട്ട് ഓടിയെത്തിയ അമ്മയും അടുത്ത കടകളിലെ ജീവനക്കാരും ചേർന്ന് ഇരുവരെയും വർക്കല സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നിമയുടെ ജീവൻ  രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അയിരൂർ പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.  

Post Top Ad