ഇലക്ഷൻ പ്രഖ്യാപിച്ചപ്പോൾ ഇന്ധനവിലയും താഴേക്ക് - EC Online TV

Breaking

Post Top Ad


2021, മാർച്ച് 24, ബുധനാഴ്‌ച

ഇലക്ഷൻ പ്രഖ്യാപിച്ചപ്പോൾ ഇന്ധനവിലയും താഴേക്ക്

 


സർവകാല റെക്കോഡുകൾ തകർത്ത് കുതിച്ചുയർന്ന ഇന്ധനവില  ഇലക്ഷൻ തീയതി പ്രഖ്യാപിച്ചതിനു ശേഷം മാറ്റമില്ലാതെ തുടരുകയായിരുന്നു. അവസാനമായി ഇന്ധനവില കൂടിയത് ഫെബ്രുവരി 27നായിരുന്നു.   ഏതാനും  ദിവസങ്ങളായി  മാറ്റമില്ലാതെ തുടര്‍ന്ന  ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി.  പെട്രോളിനും ഡീസലിനും 18 പൈസ വീതമാണ്  കുറച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 92 രൂപ 87 പൈസയും ഡീസലിന് 87 രൂപ 35 പൈസയുമായി.  കഴിഞ്ഞ  ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ധനവില കുറയുന്നത്. 2020 മാര്‍ച്ച് 16നാണ് ഇതിന് മുന്‍പ് ഇന്ധനവില കുറഞ്ഞത്.   കോവിഡ്  പശ്ചാത്തലത്തില്‍  ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷം അടക്കം നിരന്തരം ആവശ്യപ്പെട്ടിരുന്നു എങ്കിലും വിലവർധനക്ക് യാതൊരു പരിഹാരവുമായിരുന്നില്ല. കഴിഞ്ഞമാസം രാജ്യത്തെ ചില പ്രദേശങ്ങളില്‍ ഇന്ധനവില 100 രൂപ കടന്നിരുന്നു. 






Post Top Ad