ശാർക്കര മീനഭരണി മഹോത്സവം ; ഇത്തവണ ഉരുൾ ഘോഷയാത്രയില്ല - EC Online TV

Breaking

Post Top Ad


2021, മാർച്ച് 16, ചൊവ്വാഴ്ച

ശാർക്കര മീനഭരണി മഹോത്സവം ; ഇത്തവണ ഉരുൾ ഘോഷയാത്രയില്ല

 


ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ ഒൻപതാം ദിവസമായ അശ്വതി നാളിലെ  വിവിധ കരക്കാരുടെ  ഉരുൾ ഘോഷയാത്ര ഇത്തവണ ഉണ്ടായിരിക്കുന്നതല്ല.  കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് ഉരുൾ ഘോഷയാത്ര ഒഴിവാക്കിയത്. നേർച്ചയായി ഉരുൾ വഴിപാടിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വ്യാഴാഴ്ച ( മാർച്ച് 18) പുലർച്ചെ നാല്‌ മണിക്ക്  ക്ഷേത്രത്തിലെത്തി ഉരുൾ വഴിപാടിൽ പങ്കെടുക്കാമെന്നും കോവിഡ് നിയന്ത്രണങ്ങൾ  പാലിച്ച് ക്ഷേത്രത്തിനുള്ളിൽ മാത്രം ഉരുൾ വഴിപാട് നടത്തുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. 

Post Top Ad