തീയേറ്ററുകളിൽ ഇന്ന് മുതൽ സെക്കൻഡ് ഷോ ആരംഭിക്കും - EC Online TV

Breaking

Post Top Ad


2021, മാർച്ച് 9, ചൊവ്വാഴ്ച

തീയേറ്ററുകളിൽ ഇന്ന് മുതൽ സെക്കൻഡ് ഷോ ആരംഭിക്കും

 


സംസ്ഥാനത്തെ   തീയേറ്ററുകളിൽ  ഇന്ന് മുതൽ സെക്കൻഡ് ഷോ ആരംഭിക്കും. സിനിമ തീയറ്ററുകളുടെ പ്രവർത്തന സമയം ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെയാക്കി പുനഃക്രമീകരിച്ചു. സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ സാമ്പത്തികമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും അതിനാൽ തിയേറ്റർ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്.    വലിയ മാറ്റങ്ങൾ ഇതുണ്ടാക്കുമെങ്കിലും പരിഹരിക്കാൻ ഇനിയും പ്രശ്നങ്ങൾ ഏറെയുണ്ടെന്നാണ് തീയേറ്റർ ഉടമകൾ പറയുന്നത്.  


സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ റിലീസുകളും കൂട്ടത്തോടെ മാറ്റിവച്ചിരിക്കുകയായിരുന്നു. തീയേറ്റർ ഉടമകളുടെ നിവേദനത്തെ തുടർന്നാണ് തീരുമാനം. ഇതോടെ റിലീസ് മാറ്റിവെച്ചിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തും.  വിനോദ നികുതിയിലെ ഇളവ് മാർച്ച്‌ 31 ന് ശേഷവും വേണമെന്നും ചേംമ്പര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. 

Post Top Ad