എസ്എസ്എല്‍സി പരീക്ഷ ; ഹാൾടിക്കറ്റ് വിതരണം ഇന്ന് മുതൽ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 29, തിങ്കളാഴ്‌ച

എസ്എസ്എല്‍സി പരീക്ഷ ; ഹാൾടിക്കറ്റ് വിതരണം ഇന്ന് മുതൽ


എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ഡൗൺലോഡ് ചെയ്തു വിതരണം ചെയ്യും. ഏപ്രിൽ  8 മുതലാണ്  പരീക്ഷ.   കഴിഞ്ഞ ദിവസങ്ങളിലായി  ഹാൾടിക്കറ്റുകൾ അതത് സ്കൂളുകളിൽ ഓൺലൈൻ വഴി എത്തിക്കഴിഞ്ഞു. സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ ഡൗൺലോഡ് ചെയ്ത് ഒപ്പിട്ട് വിതരണം ചെയ്യും.  


എസ്എസ്എൽസി പരീക്ഷയുടെ  ചോദ്യപേപ്പറുകളും വിദ്യാഭ്യാസ ഓഫീസുകൾ വഴി എത്തിച്ചുകഴിഞ്ഞു. ചോദ്യപേപ്പറുകള്‍ തരംതിരിച്ച ശേഷം ട്രഷറി, ബാങ്ക് ലോക്കറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഒപ്പം തന്നെ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പഠന നിലവാരം അളക്കാനുള്ള വര്‍ക്ക് ഷീറ്റ് വിതരണവും തുടങ്ങി കഴിഞ്ഞു. ഇതിനായി രക്ഷിതാക്കള്‍ വര്‍ക്ക് ഷീറ്റുകള്‍ വാങ്ങി പൂരിപ്പിച്ച് നല്‍കേണ്ടിവരും. ഇതിനായുള്ള മാര്‍ഗരേഖയും പ്രസിദ്ധീകരിക്കും. 

Post Top Ad