രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാൻ തീരുമാനം - EC Online TV

Breaking

Post Top Ad


2021, മാർച്ച് 13, ശനിയാഴ്‌ച

രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാൻ തീരുമാനം


പ്ലാസ്റ്റിക് മാലിന്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ  രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാൻ തീരുമാനം.  കേന്ദ്രത്തിന് കീഴിലുള്ള പ്രത്യേക സമിതിയാണ് തീരുമാനം എടുത്തിരിക്കുന്നത്. രണ്ട് ഘട്ടമായി ആയിരിക്കും നിരോധനം. ആദ്യ ഘട്ടം 2022 ജനുവരി ഒന്നിന് ആരംഭിക്കും.  ഒറ്റത്തവണ ഉപയോഗിക്കുന്ന പോളിത്തീന്‍ ബാഗുകളുടെ കുറഞ്ഞ ഗുണമേന്മ 50 മൈക്രോണില്‍ നിന്ന് 100 മൈക്രോണായി ഉയര്‍ത്തും. സെപ്തംബര്‍ 30തോട് കൂടി ഇക്കാര്യം നടപ്പിലാക്കും. 

Post Top Ad