ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി ഉത്സവത്തോടനുബന്ധിച്ച് നാളെ (മാർച്ച് 18 ) ചിറയിൻകീഴ്, വർക്കല (പഴയ ചിറയിൻകീഴ് താലൂക്ക്) താലൂക്കുകളിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ നവജ്യോത് ഖോസ പ്രാദേശിക അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടു. മുൻനിശ്ചയിച്ചിള്ള പൊതു പരീക്ഷകൾക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കില്ല.