ശബരിമല ; വെർച്വൽ ക്യു ബുക്കിങ് ഇന്ന് ആരംഭിക്കും - EC Online TV

Breaking

Post Top Ad


2021, മാർച്ച് 10, ബുധനാഴ്‌ച

ശബരിമല ; വെർച്വൽ ക്യു ബുക്കിങ് ഇന്ന് ആരംഭിക്കും

 



ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യു ബുക്കിങ് ഇന്ന് വൈകിട്ട് 5ന് ആരംഭിക്കും.  sabarimalaonline.org എന്ന സൈറ്റിലാണ് ബുക്ക് ചെയ്യേണ്ടത്. മീനമാസ പൂജയ്ക്കായി 14ന് വൈകിട്ട് 5ന് നട തുറക്കും. ദിവസവും 5000 പേർക്കാണ് ദർശനാനുമതി. 48 മണിക്കൂറിനുള്ളിൽ ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാണ് പ്രവേശനം. മാർച്ച്  28 വരെ ദർശനം ഉണ്ടാകും. 


പത്ത്  ദിവസത്തെ ഉത്സവത്തിനായി മാർച്ച് 19ന് രാവിലെ 7.15നും 8നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ കൊടിയേറും. മേൽശാന്തി വി.കെ.ജയരാജ് പോറ്റി സഹകാർമികത്വം വഹിക്കും. ഉത്സവവുമായി ബന്ധപ്പെട്ട ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ല. 20 മുതൽ 27 വരെ ഉത്സവബലി ഉണ്ടാകും. 27ന് രാത്രി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്. തിരിച്ചെത്തി ശ്രീകോവിലിനു പുറത്താണ് അയ്യപ്പന്റെ പള്ളിയുറക്കം. ഉത്സവത്തിനു സമാപനം കുറിച്ച്  28ന് പമ്പയിൽ ആറാട്ട് നടക്കും. തിരിച്ചെഴുന്നള്ളി സന്നിധാനത്തെത്തിയ ശേഷം കൊടിയിറക്കും.

Post Top Ad