ആറ്റിങ്ങൽ നഗരത്തിൽ പതിനേഴാമത്തെ ജീവനും അപഹരിച്ച് കൊവിഡ് - EC Online TV

Breaking

Post Top Ad


2021, മാർച്ച് 18, വ്യാഴാഴ്‌ച

ആറ്റിങ്ങൽ നഗരത്തിൽ പതിനേഴാമത്തെ ജീവനും അപഹരിച്ച് കൊവിഡ്

 


ആറ്റിങ്ങൽ നഗരസഭ വാർഡ് 11 ധന്യയിൽ 39 കാരൻ ആനന്ദാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മറ്റ് അസുഖങ്ങളുടെ ചികിൽസയുടെ ഭാഗമായി ഫെബ്രുവരി 12 ന് ഇയാളെ തിരുവനന്തപുരം കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് ബാധ സ്ഥിരീകരിക്കുകയും മാർച്ച് 17 രാവിലെ 9.30 ന് രോഗം മൂർച്ചിച്ച് ആനന്ദിന് മരണം സംഭവിക്കുകയും ആയിരുന്നു.


നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ നിർദ്ദേശ പ്രകാരം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ മോർച്ചറിയിൽ നിന്ന് മൃതശരീരം വിട്ട് കിട്ടാനുള്ള നടപടികൾ സ്വീകരിച്ചു. പട്ടണത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ആനന്ദ്. അതിനാൽ മുതിർന്നവരോടൊപ്പം ചെറുപ്പക്കാരും കുട്ടികളും അതീവ ജാഗ്രത പുലർത്തണമെന്നും ചെയർപേഴ്സൺ അറിയിച്ചു.

Post Top Ad