മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ നഗരസഭാതല കൺവെൻഷൻ സംഘടിപ്പിച്ചു. ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വർക്കേഷ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും യൂണിറ്റ് പ്രസിഡന്റുമായ ആർ.രാമൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ഷീല, യൂണിറ്റ് വൈസ് പ്രസിഡന്റും കൗൺസിലറുമായ എസ്.സുഖിൽ, ജില്ലാ കമ്മിറ്റി അംഗം എസ്.ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.