വിഷുവിന് മുമ്പ് നല്കാന് തീരുമാനിച്ച ഏപ്രിൽ മാസത്തെ ക്ഷേമപെന്ഷന് കൂടി ഈ മാസം അവസാനം വിതരണം ചെയ്യാന്‍ തീരുമാനം. ഇതോടെ രണ്ടുമാസത്തെ പെന്ഷന് ചേര്‍ത്ത് 3100 രൂപ ഒരുമിച്ച് ഈ മാസാവസാനം ലഭിക്കും. പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ അവധികള്‍ വരുന്നതിനാല്‍ തടസം നേരിടാതിരിക്കാൻ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ട്രഷറി പ്രവര്‍ത്തിക്കും. ക്രിസ്ത്യന്‍ വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്ക് നിയന്ത്രിത അവധി നല്‍കും.