ഇരട്ട വോട്ട് പരാതിയില്‍ കര്‍ശന നടപടി ; തിരഞ്ഞെടുപ്പ് കമ്മീഷൻ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 22, തിങ്കളാഴ്‌ച

ഇരട്ട വോട്ട് പരാതിയില്‍ കര്‍ശന നടപടി ; തിരഞ്ഞെടുപ്പ് കമ്മീഷൻ

 


വോട്ടർ പട്ടികയിലെ ക്രമക്കേട്  സംബന്ധിച്ച് കലക്ടര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൻ പ്രകാരം ഇന്ന് തിരഞ്ഞെടുപ്പ്  കമ്മീഷൻ തുടർ നടപടി സ്വീകരിക്കും.  പലയിടങ്ങളിലും ഒരാളുടെ പേരില്‍ തന്നെ ഒന്നിലധികം വോട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് കമ്മീഷന്‍ നീക്കം. ഒന്നിലധികം ഉള്ള വോട്ടുകള്‍ മരവിപ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണ ഉത്തരവ് നല്‍കും. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിലും കമ്മീഷന്‍ അന്തിമ തീരുമാനമെടുക്കും. 


66 മണ്ഡലങ്ങളിലെ 2,16,510 വ്യാജ വോട്ടർമാരുടെ വിവരങ്ങളാണു കഴിഞ്ഞ ദിവസങ്ങളിൽ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  കമ്മിഷന് കൈമാറിയത്.  69 മണ്ഡലങ്ങളിലെ ഇരട്ട വോട്ടര്‍മാരുടെ പട്ടിക കൂടി ഇന്ന് കൈമാറുമെന്നും   അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് ഇന്നു പരാതി നൽകുമെന്നും ചെന്നിത്തല  അറിയിച്ചു.

Post Top Ad