ബസിൽ വച്ച് സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം ; പ്രതി അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 27, ശനിയാഴ്‌ച

ബസിൽ വച്ച് സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം ; പ്രതി അറസ്റ്റിൽ

 


ബസിൽ വച്ച് സ്കൂൾ വിദ്യാർത്ഥിക്ക് നേരെ  അതിക്രമം  നടത്തിയ കേസിലെ പ്രതിയെ  അറസ്റ്റ് ചെയ്തു. പുളിമാത്ത് വില്ലേജിൽ കൊടുവഴന്നൂർ  കടമുക്ക് ലതികാ ഭവനിൽ  പ്രമോദ് ( 30 ) നെയാണ് പാലോട് പോലീസ്  അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രമോദ് വികലാംഗനാണ്. ഇയാൾ ബസുകളിലും മറ്റും ഭിക്ഷ യാചിച്ചാണ് ഉപജീവനം നടത്തുന്നത്.  


കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് മടത്തറ നിന്നും പാലോട്ടേക്ക് വന്ന സ്വകാര്യ ബസിൽ യാത്ര ചെയ്ത സ്കൂൾ വിദ്യാർത്ഥിക്ക് പ്രതി പൈസ കൊടുക്കാൻ ശ്രമിക്കുകയും, സീറ്റിൽ അടുത്ത് പിടിച്ചിരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കുട്ടിയോട് അപമര്യാദയായി  പെരുമാറുകയുമായിരുന്നു. ഈ വിവരം കുട്ടി മാതാപിതാക്കളെ അറിയിക്കുകയും  തുടർന്ന് സ്കൂളിലും സ്റ്റേഷനിലും പരാതി നൽകുകയും ചെയ്തു. 


തുടർന്നുള്ള അന്വേഷണത്തിൽ  കുളത്തൂപ്പുഴ ഭാഗത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ  നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലോട് ഇൻസ്പെക്ടർ സി. കെ  മനോജിന്റെ മേൽനോട്ടത്തിൽ, എസ്. ഐ  നിസ്സാറുദീൻ,ജി  എസ്. ഐ  അൻസാരി, എ. എസ്. ഐ  അനിൽകുമാർ, ഷിബു , ദീപാകുമാരി വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post Top Ad