കിളിമാനൂർ ഗവ. ടൗൺ യുപി സ്കൂളിൽ അതിക്രമിച്ച് കയറിയ സാമൂഹ്യ വിരുദ്ധർ സ്കൂൾ ബസിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ബസുകളുടെ ബാറ്ററികൾ മോഷ്ടിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഇന്നലെ സ്കൂളിലെത്തിയ അദ്ധ്യാപകരാണ് സംഭവം കണ്ടെത്തിയത്. സ്കൂൾ അധികൃതർ പരാതി നൽകിയതിനെ തുടർന്ന് കിളിമാനൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരുന്നു.