പുറത്തുനിന്ന് സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ നിർബന്ധം ; നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളം - EC Online TV

Breaking

Post Top Ad


2021, മാർച്ച് 26, വെള്ളിയാഴ്‌ച

പുറത്തുനിന്ന് സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ നിർബന്ധം ; നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളം

 


മറ്റു  സംസ്ഥാനങ്ങളില്‍ കോവിഡ്  രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളം.  ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തും നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി.  ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായവരും കേരളത്തിൽ  എത്തി 14 ദിവസത്തിനകം ആര്‍ടി- പിസിആര്‍ ടെസ്റ്റിന് വിധേയമാകണം.  രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ വക്കിലാണ് എന്ന സൂചനകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്.


ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തും നിന്നും സംസ്ഥാനത്ത്   എത്തുന്നവരുമായി സമ്പർക്കം പുലർത്തുന്നവരും കോവിഡ്  ലക്ഷണങ്ങൾ ഉള്ളവരും  പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിച്ചവരും ആര്‍ടി-പിസിആര്‍ ടെസ്റ്റിന് വിധേയരാകണമെന്നും ആരോഗ്യവകുപ്പ്  അധികൃതര്‍ അറിയിച്ചു. 

Post Top Ad