ഒന്നര കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 12, വെള്ളിയാഴ്‌ച

ഒന്നര കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ

നെടുമങ്ങാട് കല്ലയം വട്ടവിള ജംഗ്ഷനിൽ  നിന്നും ഒന്നര കിലോ കഞ്ചാവുമായി യുവാവ്  പിടിയിലായി.  നെടുമങ്ങാട് വട്ടപ്പാറ ചിട്ടിമുക്ക് കരുണാഭവനിൽ ഷാജി കോവളം എന്നു വിളിക്കുന്ന ഷാജിയെ (32)യാണ് എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്.  തിരുവനന്തപുരം സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി .അനികുമാറിന്റെ നിർദ്ദേശാനുസരണം സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി ആർ മുകേഷും കുമാറും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ്  ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ ഹരികുമാർ, ഷാജഹാൻ, രാജേഷ് കുമാർ ആർ സിവിൽ എക്‌സൈസ് ഓഫിസർമാരായ സുബിൻ, രാജേഷ്, ഷംനാദ്, ശ്രീലാൽ, രതീഷ് മോഹൻ, ബിജു എന്നിവർ ഉൾപ്പെട്ട  സംഘമാണ് പ്രതിയെ പിടികൂടിയത്.

Post Top Ad