ചിറയിൻകീഴ് മണ്ഡലത്തിൽ ഭരണമുറപ്പിക്കാൻ ബി എസ് അനൂപ് - EC Online TV

Breaking

Post Top Ad


2021, മാർച്ച് 17, ബുധനാഴ്‌ച

ചിറയിൻകീഴ് മണ്ഡലത്തിൽ ഭരണമുറപ്പിക്കാൻ ബി എസ് അനൂപ്

 


ചിറയിൻകീഴ് മണ്ഡലത്തിൽ ഭരണമുറപ്പിക്കാൻ യു ഡി എഫിനായി ബി എസ് അനൂപ് കളത്തിലിറങ്ങുന്നു.  ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ നിസ്വാർഥമായ തന്റെ പ്രവർത്തന മികവ് കൊണ്ട് ഏറെ   ജനസമ്മതനാണ് അനൂപ്.  വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന അനൂപ് ബി എസ്സ് എന്ന കോൺഗ്രസുകാരന് ഒരു കോൺഗ്രസ്സ് കുടുംബത്തിൽ ജനിച്ചു എന്നല്ലാതെ എടുത്ത് പറയാനായി യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ല. ആകെ കൈമുതലായി ഉണ്ടായിരുന്നത് കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളെ സഹായിക്കാനുള്ള മനസും സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനവും മാത്രമായിരുന്നു. ഓരോ ജനകീയ സമരങ്ങളിലും പോലീസിന്റെ ക്രൂരമർദനങ്ങൾ ഏറ്റുവാങ്ങുമ്പോഴും അനൂപ് കൂടുതൽ ജനകീയനാവുകയായിരുന്നു.  


ഇരുപത്തി നാലാം വയസ്സിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച ആ കോൺഗ്രസ്സുകാരന് മുന്നിൽ ചരിത്രത്തിന് വഴിമാറിക്കൊടുക്കേണ്ടി വന്നു. ജനങ്ങളുടെ വിശ്വാസം തെറ്റിയില്ല.  ഏറ്റവും കൂടുതൽ വീടുകൾ അനുവദിച്ചു,  റോഡുകളെല്ലാം സഞ്ചാരയോഗ്യമാക്കി,  പുതിയ റോഡുകൾ നിർമ്മിച്ചു,  വാർഡിൽ പുതിയ കെട്ടിടങ്ങൾ കൊണ്ടുവന്നു,  ഏറ്റവും കൂടുതൽ ചികിത്സ സഹായം നൽകി.  2020 ൽ വീണ്ടും മത്സരിച്ചപ്പോൾ അന്ന് കിട്ടിയ വോട്ടിന്റെ 10 മടങ്ങ് ഭൂരിപക്ഷത്തോടെ വിജയം. 


അതുകൊണ്ട് തന്നെയാകണം  സുസ്ഥിരമായ വികസന പ്രവർത്തനങ്ങളാൽ ചിറയിൻകീഴിന്റെ മുഖച്ഛായ മാറ്റാൻ  പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും ഒരുപോലെ പ്രിയങ്കരനായ ഒരു ചെറുപ്പക്കാരനെ കോൺഗ്രസ്സ് പാർട്ടി ചിറയിൻകീഴ് നിയോജക മണ്ഡലം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. 

Post Top Ad