മോട്ടോർ വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി - EC Online TV

Breaking

Post Top Ad


2021, മാർച്ച് 26, വെള്ളിയാഴ്‌ച

മോട്ടോർ വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി

 

മോട്ടോര്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി.  പെർമിറ്റ്,   ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തുടങ്ങിയ  ഗതാഗത - ചരക്കു ഗതാഗത വാഹനങ്ങളുടെ   രേഖകൾ പുതുക്കുന്നതിനുള്ള തീയതി  നീട്ടി  ദേശീയഗതാഗത  മന്ത്രാലയം ഉത്തരവിട്ടു.    2020 ഫെബ്രുവരി ഒന്നിനുശേഷം കാലാവധി അവസാനിച്ച രേഖകൾ പുതുക്കുന്നതിനുള്ള കാലാവധിയാണ് നീട്ടി നൽകുന്നത്.  2020 ഫെബ്രുവരി ഒന്നിനും 2021 ജൂൺ 30  നും ഇടയിൽ കാലാവധി അവസാനിക്കുന്ന രേഖകളുടെ   കാലാവധി 2021 ജൂൺ 30 വരെ  നീട്ടിയിരിക്കുന്നതായി  ഉത്തരവിൽ പറയുന്നു.  കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ്   ദേശീയഗതാഗത  മന്ത്രാലയം കാലാവധി  വീണ്ടും നീട്ടി ഉത്തരവിട്ടത്. 

Post Top Ad