കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; യുവതി മരിച്ചു - EC Online TV

Breaking

Post Top Ad


2021, മാർച്ച് 1, തിങ്കളാഴ്‌ച

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; യുവതി മരിച്ചു

 


കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  ബൈക്ക് യാത്രക്കാരിയായ  യുവതി മരിച്ചു. ഭർത്താവിനും കുഞ്ഞിനും പരിക്ക്.  കിളിമാനൂർ അടയമൺ കരിക്കത്തിൽ വീട്ടിൽ രജിത്തിൻ്റെ ഭാര്യ കാവേരി (24) ആണ് മരിച്ചത്. രജിത്(24) മകൻ കെവിൻ (അഞ്ച് മാസം) എന്നിവർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 8.30ന് എംസി റോഡിൽ പാപ്പാല പ്രെട്രോൾ പമ്പിന് സമീപത്തു  വച്ചായിരുന്നു അപകടം. അപകടത്തെ തുടർന്ന്  പരിക്കേറ്റവരെ ഉടൻ തന്നെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കാവേരിയുടെ നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.  കിളിമാനൂർ പോലീസ് കേസെടുത്തു.

Post Top Ad