കിളിമാനൂർ പാലത്തിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, മാർച്ച് 6, ശനിയാഴ്‌ച

കിളിമാനൂർ പാലത്തിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

 കിളിമാനൂർ പാലത്തിനു സമീപം അജ്ഞാത  മൃതദേഹം  കണ്ടെത്തി.  ഇന്നലെ രാത്രി 9.15 മണിയോടെ ആയിരുന്നു  സംഭവം. ശരീരത്ത് കത്തുന്ന ദ്രാവകം ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.  മണിക്കൂറുകൾ പിന്നിട്ടിട്ടും ആളെ തിരിച്ചറിഞ്ഞിട്ടില്ല.  


ഏകദേശം  നാല്പത് വയസ്സ്  തോന്നിക്കുന്നയാൾ കന്നാസുമായി  നടന്നുവരുന്നത് പലരും കണ്ടിരുന്നതായി പറയപ്പെടുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തി കന്നാസിലുണ്ടായിരുന്ന പെട്രോളോ മണ്ണണ്ണയോ ദേഹത്താഴിച്ച് തീകൊളുത്തി. ദേഹമാകെ തീ ആളിപ്പടർന്ന ഇയാളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ വെള്ളമൊഴിച്ചും മറ്റും തീ കെടുത്തിയെങ്കിലും ഗുരുതരമാ
യി പൊള്ളലേറ്റയാൾ സംഭവ സ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടു.  ആളെ
തിരിച്ചറിയാനാകാത്തവിധം വികൃതമായ നിലയിലായിരുന്നു മൃതദേഹം.  


നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്  കിളിമാനൂർ പൊലീസ് സംഭവ സ്ഥലത്തെത്തി.   സംഭവസ്ഥലം സീൽ ചെയ്തശേഷം മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ദർ രാവിലെ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.   സമീപത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ ആളെ തിരിച്ചറിയാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രദേശവാസിയല്ലെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ഈ പ്രദേശത്തു നിന്നും കാണാതായ ആളുകളെ കേന്ദ്രീകരിച്ചും സമീപത്തെ പാറക്വാറിയിൽ ജോലിചെയ്യുന്നവരെ
കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.Post Top Ad