ബസ് യാത്രക്കിടെ സ്വർണമാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 3, ബുധനാഴ്‌ച

ബസ് യാത്രക്കിടെ സ്വർണമാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

 


ബസ് യാത്രക്കിടെ യാത്രക്കാരിയുടെ സ്വർണമാല കവർന്ന കേസിൽ തമിഴ്നാട് സ്വദേശിനിയെ  പോലീസ് അറസ്റ്റു ചെയ്തു. തൂത്തുക്കുടി അണ്ണാനഗർ ഓടത്തെരുവിൽ കല്യാണി (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പാലോട് - വിതുര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണു കേസിനാസ്പദമായ  സംഭവമുണ്ടായത്. പാലോട്ട് ബസിറങ്ങിയപ്പോഴാണ്  മാല നഷ്ടപ്പെട്ടതായി യാത്രക്കാരിയുടെ ശ്രദ്ധയിൽപെട്ടത്.   തുടർന്ന്  യാത്രക്കാരി തന്റെ  അടുത്തിരുന്ന സ്ത്രീയെ തിരഞ്ഞു.  പാലോട് ടൗൺ ബസ് സ്റ്റോപ്പിൽ വച്ച്  കല്യാണിയെ പിടികൂടി പരിശോധന നടത്തിയപ്പോൾ മാല കല്യാണിയുടെ കൈവശമുണ്ടായിരുന്നു. പിന്നീട്  കല്യാണിയെ  പൊലീസിനു കൈമാറി.  കോടതിയിൽ ഹാജരാക്കിയ  പ്രതിയെ റിമാൻഡ് ചെയ്തു.

Post Top Ad