സണ്ണി ലിയോണി വീണ്ടും മലയാള സിനിമയിലേക്ക് - EC Online TV

Breaking

Post Top Ad


2021, മാർച്ച് 27, ശനിയാഴ്‌ച

സണ്ണി ലിയോണി വീണ്ടും മലയാള സിനിമയിലേക്ക്


ബോളിവുഡ് താരം സണ്ണി ലിയോണി വീണ്ടും മലയാള സിനിമയിലേക്ക്.  ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കൽ ത്രില്ലറിലൂടെയാണ് താരം  എത്തുന്നത്. വളരെയേറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും മോഷൻ പോസ്റ്ററും കൊച്ചിയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി.  സണ്ണി ലിയോണിയും സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. 


ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്,തെലുങ്ക് ഭാഷകളിലും എത്തുന്നുണ്ട്.  ദക്ഷിണേന്ത്യയിലെ മറ്റു  പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.   

Post Top Ad