നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പഞ്ചായത്ത് ഉണ്ണി അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 17, ബുധനാഴ്‌ച

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പഞ്ചായത്ത് ഉണ്ണി അറസ്റ്റിൽ

 


കൊലപാതകശ്രമം, പിടിച്ചുപറി, കൂലിതല്ല്, എക്സ്പ്ലോസീവ് ആക്ട്, ലഹരി മരുന്ന് കടത്ത്  ഉൾപ്പെടെ നിരവധി കേസ്സുകളിലെ പ്രതിയും ഗുണ്ടാവിരുദ്ധ നിയമപ്രകാരം മൂന്ന് തവണ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള ആളുമായ കണിയാപുരം ചിറ്റാറ്റുമുക്ക് ലക്ഷം വീട്ടിൽ പഞ്ചായത്ത് ഉണ്ണി എന്നു വിളിക്കുന്ന രതീഷ് (38)നെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു.  തമിഴ്‌നാട്ടിലും ബാംഗ്ലൂരിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ  ചാന്നാങ്കര സ്വദേശി പവൻരാജ് എന്നയാളെ മാരകായുധങ്ങളുമായി ആക്രമിച്ച് പണം അപഹരിച്ച കേസ്സിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. 


നിലവിൽ അമ്പതോളം കേസ്സുകളിലെ പ്രതിയായ ഇയാൾ 2014, 2017, 2019 വർഷങ്ങളിൽ കാപ്പാ നിയമപ്രകാരവും അറസ്റ്റിലായിട്ടുണ്ട്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ മധു ഐ. പി എസ്സിന്റെ നേതൃത്വത്തിൽ ഗുണ്ടാ ലഹരി മാഫിയാ സംഘങ്ങൾക്കെതിരെ നടന്നുവരുന്ന ഓപ്പറേഷന്റെ ഭാഗമായാണ് ഇയാൾ പിടിയിലായത്.  സംസ്ഥാനത്തേക്ക് വൻതോതിൽ കടത്തുന്ന മയക്കുമരുന്ന് സംഘത്തിലെ അംഗമായ പഞ്ചായത്ത് ഉണ്ണിയെ കഴിഞ്ഞ ആറ് മാസമായി എക്സ്സൈസ് സംഘവും തിരഞ്ഞ് വരികയായിരുന്നു. 


ഇയാളുടെ കൂട്ടാളിയും  ജില്ലയിലെ പ്രധാന മയക്കുമരുന്ന് കച്ചവടക്കാരനുമായ അജിത് ലിയോൺ എന്ന ലിയോൺ ജോൺസണെ നാടൻ ബോംബുകളും ലഹരി വസ്തുവായ എം.ഡി.എം.എ യുമായി കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. അറസ്റ്റിലായ പഞ്ചായത്ത് ഉണ്ണിയുടെ സഹായത്തോടെയാണ് ഇയാൾക്ക് ബാംഗ്ലൂരിൽ നിന്നും സിന്തറ്റിക് ഡ്രഗ്സ് ലഭിച്ചിരുന്നത്.  അന്വേഷണ സംഘം ബാംഗ്ലൂരിൽ ഉള്ള പഞ്ചായത്ത് ഉണ്ണിയുടെ ഒളിത്താവളത്തിൽ എത്തിയെങ്കിലും കൂട്ടാളി പിടിയിലായതറിഞ്ഞ് ഒളിത്താവളം മാറുന്നതിനായി തിരികെ നാട്ടിൽ എത്തി അടുത്തൊരു പിടിച്ചുപറി ആസൂത്രണം ചെയ്യുന്നതിനിടയിലാണ് കണിയാപുരത്ത് നിന്നും ഇയാൾ പിടിയിലാകുന്നത്. 


തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ.മധുവിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഹരി സി.എസ്സ്, കഠിനംകുളം പോലീസ് ഇൻസ്പെക്ടർ ബിൻസ് ജോസഫ്, സബ്ബ് ഇൻസ്പെക്ടർ കെ.സ്.ദീപു, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സേനയിലേയും, ഷാഡോ ടീമിലേയും അംഗങ്ങളായ  സബ്ബ് ഇൻസ്പെക്ടർ എം.ഫിറോസ്ഖാൻ, എ.എസ്.ഐ ബി.ദിലീപ്, ആർ.ബിജുകുമാർ, സി..പി.ഒമാരായ സുനിൽ രാജ്, അനസ്സ് എന്നിവരുടെ നേതൃത്വത്തിലാണ്  പ്രതിയെ പിടികൂടിയത്.
 


Post Top Ad