കല്ലറ പാട്ടറയില്‍ ഡിവൈഎഫ്‌ഐ - യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം - EC Online TV

Breaking

Post Top Ad


2021, മാർച്ച് 29, തിങ്കളാഴ്‌ച

കല്ലറ പാട്ടറയില്‍ ഡിവൈഎഫ്‌ഐ - യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം

 


കല്ലറ പാട്ടറയില്‍ ഡിവൈഎഫ്‌ഐ - യൂത്ത് കോണ്‍ഗ്രസ് സംഘർഷത്തിൽ രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് കല്ലറ മണ്ഡലം പ്രസിഡന്റ് ഷജിന്‍, സെക്രട്ടറി ഷഹ്നാസ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണു എന്നിവര്‍ക്കാണ് പരിക്ക്.  യുഡിഎഫിന്റെ കല്ലറ പഞ്ചായത്ത് പ്രചരണ പരിപാടി കഴിഞ്ഞ്  സ്ഥാനാർഥി  മടങ്ങിയ ശേഷം പാട്ടറയില്‍ വച്ചാണ്  പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു  വാക്ക് തര്‍ക്കം. പാങ്ങോട് പൊലീസ്  സംഭവ സ്ഥലത്ത് എത്തി  പ്രവര്‍ത്തകരെ പിരിച്ചു വിട്ടു. 

Post Top Ad