വാമനപുരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ച് ക്ലീനര്‍ മരിച്ചു. ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്. എം സി റോഡില്‍ വാമനപുരത്തിന് സമീപം പുലര്‍ച്ചെ നാലു മണിയോടെയാണ്അപകടം. പാലക്കാട് ബി കെ ഫുഡ്സ്സിന്റെ പാൽ കയറ്റി വന്ന മിനി ലോറിയാണ് നിറുത്തിയിട്ടിരുന്ന ടോറസ്സ് ലോറിക്ക് പിന്നില്‍ ഇടിച്ചത്. അപകടത്തിൽ പാൽ കയറ്റി വന്ന വാഹനത്തിൻ്റെ ക്ലീനര്‍ ആറന്മുള സ്വദേശി ജോബിന് (26) ആണ് മരിച്ചത്.ഡ്രൈവര്‍ ആറന്മുള കിടങ്ങൂര്‍ സ്വദേശി സുധീപിനെ ഗുരുതര പരുക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.