ഇന്ത്യൻ സ്വാതന്ത്ര്യ സമരം തലമുറകൾക്ക് എന്നും ആവേശം പകരുന്നു: രാധാകൃഷ്ണൻ കുന്നുംപുറം - EC Online TV

Breaking

Post Top Ad


2021, മാർച്ച് 24, ബുധനാഴ്‌ച

ഇന്ത്യൻ സ്വാതന്ത്ര്യ സമരം തലമുറകൾക്ക് എന്നും ആവേശം പകരുന്നു: രാധാകൃഷ്ണൻ കുന്നുംപുറം
ഇന്ത്യൻ സ്വാതന്ത്ര്യ സമരം വൈവിധ്യങ്ങളാൽ നിറഞ്ഞതാണെന്ന് കവി രാധാകഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു.

ചെമ്പൂര് ഹരിശ്രീ ഗ്രന്ഥശാല നെഹ്റു യുവകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യവും വർത്തമാനകാലവും എന്ന സെമിനാർ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന്റെ അർത്ഥവ്യാപ്തി പുതു തലമുറ പൂർണമായി സ്വാംശീകരിക്കണം. അതുവഴി ഇന്ത്യൻപാരമ്പര്യത്തെയുംജനാധിപത്യത്തയും ശക്തിപ്പെടുത്താനാകുമെന്നദ്ദേഹം പറഞ്ഞു. കൊറോണകാലത്തെ കരുതലിനെയും വ്യക്തിശുചിത്വത്തെയും കുറിച്ച് പൊതുജനാരോഗ്യ സന്ദേശത്തിൽ സ്റ്റേറ്റ് കൊവിഡ് കൺട്രോൾ റൂം ടീമംഗമായ ഡോ . ലക്ഷ്മി ജി.ജി. സംസാരിച്ചു. മുദാക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുമ്പോൾ കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ മുന്നണിപ്പോരാളിയായ ഡോക്ടർ ലക്ഷ്മിക്ക് ഹരിശ്രീ നാടിന്റെ ആദരവ് സമർപ്പിച്ചു.


             ബി. ജയകുമാർ സെമിനാർ മോഡറേറ്റ് ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പ്രവീൺ ഹരിശ്രീ അധ്യക്ഷനായിരുന്ന ചടങ്ങിൽ വിനീത് യു.എസ് സ്വാഗതവും രാജേഷ് മയിൽപ്പീലി നന്ദിയും പറഞ്ഞു. ഹൈസ്കൂൾ , യു.പി. കുട്ടികൾക്കുള്ള പ്രശ്നോത്തരിയും സമ്മാനവിതരണവും ഉണ്ടായിരുന്നു. വിപിൻ ഹരിശ്രീ, ദിലീപ് ഹരിശ്രീ എന്നിവർ സംസാരിച്ചു.

Post Top Ad