കാമുകനും ഭാര്യയും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് നടത്തി - EC Online TV

Breaking

Post Top Ad


2021, മാർച്ച് 26, വെള്ളിയാഴ്‌ച

കാമുകനും ഭാര്യയും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് നടത്തി


 നെടുമങ്ങാട്  ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ  കേസിൽ  പ്രതികളായ കൊല്ലപ്പെട്ട അരുണിന്റെ ഭാര്യ  അഞ്ജുവിനേയും കാമുകൻ  ശ്രീജുവിനേയും സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.  കൊലപാതകം നടന്ന കുളപ്പടയിലെ  വീടിന്റെ 200 മീറ്റർ അകലെ നിന്നും കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. വിരലടയാളവിദഗ്ധരും ഫോറൻസിക് വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി.  അരുണിന്റെ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചതായി ആര്യനാട് സി.ഐ. മഹേഷ് കുമാർ  പറഞ്ഞു.  അടിപിടിക്കിടയിൽ ശ്രീജു അരുണിനെ തറയിൽ ചവിട്ടിത്തള്ളിയിട്ട ശേഷമാണ്  കുത്തിയത്. കുത്താൻ ശ്രമിക്കുന്നതിനിടെ ശ്രീജുവിന്റെ വലതുകൈയ്യിലും പരിക്കേറ്റിരുന്നു.  


ചൊവ്വാഴ്ച രാത്രിയാണ് അരുണിനെ ഭാര്യ അഞ്ജുവും സുഹൃത്ത് ശ്രീജുവും ചേർന്ന് കൊലപ്പെടുത്തിയത്.  അരുണും ഭാര്യ അഞ്ജുവും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇവർ നിയമപരമായി വിവാഹ മോചനം നേടിയിട്ടില്ല.  ഇതിനിടയിൽ അഞ്ജു  ശ്രീജു എന്ന യുവാവുമായി അടുപ്പത്തിലാകുകയും ഒരുമിച്ച് താമസിക്കാൻ  തീരുമാനിക്കുകയും ചെയ്തു. അരുൺ ഇതിനെ എതിർത്തതാണ്  കൊലപാതകത്തിൽ കലാശിച്ചത്. അരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ശ്രീജുവും അഞ്ജുവും ചേർന്ന് കൊലപ്പെടുത്തിയത്.

Post Top Ad