ആറ്റിങ്ങൽ സി.പി.എം ഈസ്റ്റ് കമ്മിറ്റിയുടെ കീഴിലെ 146-ാം ബൂത്ത് ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം ഏരിയ കമ്മിറ്റി അംഗം സഖാവ് എം.മുരളി നിർവ്വഹിച്ചു. യോഗത്തിൽ മുൻ കൗൺസിലർ റ്റി.ആർ കോമളകുമാരി അധ്യക്ഷത വഹിച്ചു. ബൂത്ത് സെക്രട്ടറി റ്റി. ദിലീപ് കുമാർ അജണ്ട അവതരിപ്പിച്ചു.
ഇടതുപക്ഷ സർക്കാരിന്റെ കഴിഞ്ഞ 5 വർഷത്തെ വികസന പ്രവർത്തനങ്ങളായിരുന്നു യോഗത്തിൽ ചർച്ച ചെയ്തത്. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനങ്ങളും യോഗം വിലയിരുത്തി. ബൂത്ത്തല സ്ക്വാഡ് കമ്മിറ്റി രൂപീകരിച്ച് ചെയർമാനായി ദിലീപിനെയും, കൺവീനറായി സന്തോഷ് കുമാറിനെയും തിരഞ്ഞെടുത്തു. കൂടാതെ 3 പേരടങ്ങുന്ന 5 സബ് സ്ക്വാഡുകളും രൂപീകരിച്ചു. വനിത സഖാക്കളെയും ഉൾപ്പെടുത്തിയാണ് സ്ക്വാഡ് തയ്യാറാക്കിയിട്ടുള്ളത്. നാളെ മുതൽ 5 സ്ക്വാഡുകളും പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൃഹസന്ദർശനം അരംഭിക്കാനും യോഗത്തിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനങ്ങളും യോഗം വിലയിരുത്തി. ബൂത്ത്തല സ്ക്വാഡ് കമ്മിറ്റി രൂപീകരിച്ച് ചെയർമാനായി ദിലീപിനെയും, കൺവീനറായി സന്തോഷ് കുമാറിനെയും തിരഞ്ഞെടുത്തു. കൂടാതെ 3 പേരടങ്ങുന്ന 5 സബ് സ്ക്വാഡുകളും രൂപീകരിച്ചു. വനിത സഖാക്കളെയും ഉൾപ്പെടുത്തിയാണ് സ്ക്വാഡ് തയ്യാറാക്കിയിട്ടുള്ളത്. നാളെ മുതൽ 5 സ്ക്വാഡുകളും പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൃഹസന്ദർശനം അരംഭിക്കാനും യോഗത്തിൽ തീരുമാനമായി.