ട്രെയിൻ യാത്രക്കിടെ കളഞ്ഞുകിട്ടിയ പണം സ്റ്റേഷൻ മാസ്റ്ററെ ഏല്പിച്ച് യുവാക്കൾ മാതൃകയായി. വർക്കല ശ്രീനിവാസപുരം ഗുരുകൃപയിൽ വിഷ്ണുറാം, ചെറുകുന്നം ലാസ്കാ ഡെയ്ലിൽ അശ്വത്, പാലച്ചിറ ലതാറാമിൽ രാഹുൽ എന്നീ യുവാക്കളാണ് ഏവർക്കും മാതൃകയായി കളഞ്ഞു കിട്ടിയ പണം ഉദ്യോഗസ്ഥനെ ഏല്പിച്ചത്. കോട്ടയത്ത് നടന്ന റെയിൽവേയുടെ ടെസ്റ്റ് എഴുതിയ ശേഷം വേണാട് എക്സ്പ്രസിൽ വർക്കലയിലേക്കുള്ള യാത്രക്കിടയിൽ കോട്ടയത്തിനും കായംകുളത്തിനും മദ്ധ്യേ ഇവർ സഞ്ചരിച്ച കമ്പാർട്ട്മെന്റിലെ സീറ്റിൽ നിന്നാണ് പണം കിട്ടിയത്. പണം ഇവർ വർക്കല ശിവഗിരി റെയിൽവേസ്റ്റേഷൻ മാസ്റ്റർ സി. പ്രസന്നകുമാറിനെ ഏൽപിക്കുകയായിരുന്നു.