മൂന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു, അമ്മ പൊലീസ് കസ്റ്റഡിയിൽ. കൊല്ലം കുണ്ടറയിലാണ് ദാരുണ കൊലപാതകം. കാഞ്ഞിരകോട് മായംകോട് നന്ദാവനത്തിൽ ദിവ്യ(24)യെയാണു കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. കുഞ്ഞിന്റെ മൃതദേഹം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മാതാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. കുണ്ടറ പൊലിസ് കേസ്സെടുത്തു.
സംഭവത്തിൽ പോലീസ് പറയുന്നത് : ചിറ്റുമലയിൽ ആയുർവേദ ക്ലിനിക് നടത്തുന്ന ഭർത്താവ് ഉച്ചയ്ക്കു വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങി. പിന്നീട് കുഞ്ഞ് കരഞ്ഞപ്പോൾ ബക്കറ്റിലെ വെള്ളത്തിൽ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.പ്രസവത്തിനു പിന്നാലെയാണ് ദിവ്യ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങിയത്. കുഞ്ഞിന്റെ നൂലുകെട്ടുദിവസം കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.