സ്‌പെഷല്‍ അരി വിതരണം തുടരാം ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 29, തിങ്കളാഴ്‌ച

സ്‌പെഷല്‍ അരി വിതരണം തുടരാം ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ


സ്‌പെഷല്‍ അരി വിതരണം തടഞ്ഞുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു.   മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള സ്‌പെഷല്‍ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി.    വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കിലോയ്ക്ക് 15 രൂപ നിരത്തില്‍ 10 കിലോ അരി വീതം വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. 


 അരി വിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.  അരി വിതരണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന വിഷയമാകരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 


സ്‌പെഷല്‍ അരി വിതരണം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഉത്തരവ് ഇറക്കിയതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്‌പെഷല്‍ അരി വിതരണം ചെയ്യുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് കാണിച്ച് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. 

Post Top Ad