കോവിഡ് വാക്‌സിൻ രണ്ടാംഘട്ടത്തില്‍ സൗജന്യ റൈഡുകളുമായി ഊബര്‍ - EC Online TV

Breaking

Post Top Ad


2021, മാർച്ച് 6, ശനിയാഴ്‌ച

കോവിഡ് വാക്‌സിൻ രണ്ടാംഘട്ടത്തില്‍ സൗജന്യ റൈഡുകളുമായി ഊബര്‍

 


കോവിഡ്  പ്രതിരോധ കുത്തിവയ്പിന്റെ രണ്ടാംഘട്ടത്തില്‍, ജനങ്ങളെ സഹായിക്കാന്‍ 10 കോടി രൂപ മൂല്യം വരുന്ന സൗജന്യ യാത്രയുമായി   ഊബര്‍. 45 വയസിനു മുകളിലുള്ളവര്‍ക്കും 60 വയസു കഴിഞ്ഞവര്‍ക്കും ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്കും ഏറ്റവും അടുത്തുള്ള കുത്തിവയ്പ് കേന്ദ്രത്തിലേയ്ക്ക് പോകാനും മടങ്ങാനും  ഊബര്‍ സൗജന്യ യാത്ര ഉപയോഗിക്കാം. സൗജന്യയാത്ര, സമൂഹത്തോടുള്ള പ്രതിബദ്ധതയാണെന്ന് ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്‌റ് പ്രഭ്ജിത് സിങ് പറഞ്ഞു. 


കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും പ്രാദേശിക എന്‍ജിഒമാരുടെയും സഹകരണത്തോടെയാണ് സൗജന്യ യാത്ര സംവിധാനം ഒരുക്കുന്നത്. വാക്‌സിനേഷനു ശേഷവും മാസ്‌ക്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചും ഊബര്‍ പ്രചാരണം നടത്തും.


സൗജന്യ റൈഡിനായി ഊബര്‍ ആപ്പിന്റെ ഇടതു വശത്ത് മുകളില്‍ ടാപ്പ് ചെയ്ത് ”വാലറ്റ്” തെരഞ്ഞെടുക്കുക. താഴെ ആഡ് പ്രമോ കോഡ് സെലക്റ്റ് ചെയ്യണം. ഊബര്‍ ആപ്പില്‍ വാക്‌സിനേഷന്‍ പ്രമോ കോഡ് 35 ഇന്‍ഡ്യന്‍ നഗരങ്ങളില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാം. പ്രമോ കോഡ് ആഡ് ചെയ്ത് ഏറ്റവും അടു ത്ത വാക്‌സിനേഷന്‍ സെന്ററിലേക്ക് ട്രിപ്പ് ബുക്ക് ചെയ്യുക. തിരിച്ചുള്ള ട്രിപ്പും ബുക്ക് ചെയ്യണം.  ഓരോ റൈഡിന്റെയും പരാമവധി മൂല്യം 150 രൂപയായിരിക്കും. 

Post Top Ad