നടൻ പി.സി.സോമന്റെ നിര്യാണത്തിൽ ഇപ്റ്റ അനുശോചിച്ചു - EC Online TV

Breaking

Post Top Ad


2021, മാർച്ച് 26, വെള്ളിയാഴ്‌ച

നടൻ പി.സി.സോമന്റെ നിര്യാണത്തിൽ ഇപ്റ്റ അനുശോചിച്ചു

 


പ്രമുഖ നാടക,സിനിമാ നടൻ പി.സി.സോമന്റെ നിര്യാണത്തിൽ ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷൻ (ഇപ്റ്റ ) അനുശോചനം രേഖപ്പെടുത്തി. നാടക, ചലച്ചിത്ര രംഗങ്ങളിൽ ഒരു പോലെ തന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയ നടനായിരുന്നു പി.സി.സോമൻ. സ്വതസിദ്ധമായ ഭാവാഭിനയത്തിലൂടെ തന്റെ സർഗ്ഗ സാനിധ്യം അദ്ദേഹം അടയാളപ്പെടുത്തി.


ഒരു മികച്ച നടൻ എന്ന നിലയിൽ ഏതുകഥാപാത്രത്തെയും അദ്ദേഹം ശ്രദ്ധേയമാക്കി. നാടക കലയെ അടുത്തറിഞ്ഞ അദ്ദേഹം നാടകരംഗത്തെ സജീവ സാന്നിദ്ധ്യമാകാൻ ശ്രദ്ധിച്ചു.അതുവഴി സാംസ്ക്കാരിക പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം തന്നെ അടയാളപ്പെടുത്തി. ഇപ്റ്റയോട് സഹകരിച്ച് പ്രവർത്തിച്ചിട്ടുള്ള പി.സി.സോമന്റെ നിര്യാണം ആത്മാർത്ഥത നിറഞ്ഞ ഒരു സാംസ്ക്കാരിക പ്രവർത്തകന്റെ വിടവാങ്ങലാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നതായി ജില്ലാ പ്രസിഡന്റ് വേലായുധൻ എടച്ചേരിയനും സെക്രട്ടറി രാധാകൃഷ്ണൻ കുന്നുംപുറവും അഭിപ്രായപ്പെട്ടു.

Post Top Ad