പ്രചരണത്തിന് ആവേശം പകരാൻ പ്രിയങ്കഗാന്ധി എത്തുന്നു ; വെഞ്ഞാറമൂട്ടിൽ ഇന്ന് ഗതാഗത നിയന്ത്രണം - EC Online TV

Breaking

Post Top Ad


2021, മാർച്ച് 30, ചൊവ്വാഴ്ച

പ്രചരണത്തിന് ആവേശം പകരാൻ പ്രിയങ്കഗാന്ധി എത്തുന്നു ; വെഞ്ഞാറമൂട്ടിൽ ഇന്ന് ഗതാഗത നിയന്ത്രണം

 


തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കഗാന്ധി ഇന്ന് വെഞ്ഞാറമൂട്ടിൽ എത്തുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ഇന്ന് വൈകിട്ട് മൂന്നു മണി മുതൽ ഗതാഗതനിയന്ത്രണമേർപ്പെടുത്തി.  കൊട്ടാരക്കര ഭാഗത്തുനിന്നുള്ള വാഹനങ്ങൾ അമ്പലംമുക്കിൽനിന്നും ഇടത്തേക്കു തിരിഞ്ഞ്‌ നാഗരുകുഴി വഴി പിരപ്പൻകോട് വഴിയും തിരുവനന്തപുരം ഭാഗത്തുനിന്ന്‌ കൊട്ടാരക്കര ഭാഗത്തേക്കുള്ള വാഹനങ്ങൾ പിരപ്പൻകോടുനിന്നും വലത്തേക്കു തിരിഞ്ഞ്‌ നാഗരുകുഴി, നെല്ലനാട് വഴി അമ്പലംമുക്കിൽ കയറി പോകണം. ബൈപ്പാസ് വഴി വരുന്ന വാഹനങ്ങൾ വേളാവൂരിൽനിന്ന്‌ വലത്തേക്കു തിരിഞ്ഞ്‌ കന്യാകുളങ്ങര- വെമ്പായം വഴി പിരപ്പൻകോട് എത്തി വലത്തേയ്ക്കു തിരിഞ്ഞ്‌  അമ്പലമുക്ക് വഴി പോകണമെന്ന് പോലീസ് അറിയിച്ചു.  


Post Top Ad