വർക്കല റിസോർട്ടിൽ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തു - EC Online TV

Breaking

Post Top Ad


2021, മാർച്ച് 3, ബുധനാഴ്‌ച

വർക്കല റിസോർട്ടിൽ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തു

 


വർക്കല ഇടവ ഓടയത്തുള്ള റിസോർട്ടിൽ താമസിച്ചുവന്ന യുവാക്കളിൽ നിന്നും മയക്കുമരുന്ന്  പിടിച്ചെടുത്തു. കൊല്ലം ഉമയനല്ലൂർ സ്വദേശി സുധീർ(38), കണ്ണൂർ പയ്യന്നൂർ സ്വദേശി ആൽവിൻ(29) എന്നിവരിൽനിന്നാണ് പൊടി രൂപത്തിലുള്ള 90 മില്ലിഗ്രാം എം.ഡി.എസ്. മയക്കുമരുന്ന് അയിരൂർ പോലീസ്  പിടികൂടിയത്. ഇരുവരും  ആഴ്ചകളായി ബീച്ച് റിസോർട്ടിൽ താമസിച്ചുവരികയായിരുന്നു. അയിരൂർ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള  പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായി  പോലീസ് അറിയിച്ചു. 

Post Top Ad